കുവൈത്ത് സിറ്റി: അപകട ഘട്ടങ്ങളിൽ ഉടൻ ഇടപെടുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവന്യൂസ് മാളിൽ ‘പരീക്ഷണ ഒഴിപ്പിക്കൽ’. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസാണ് ‘മോക്ക് ഇവാക്വേഷൻ ഡ്രിൽ’ നടത്തിയത്.
പൊതു സുരക്ഷാ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ എമർജൻസി പൊലീസ് ഡിപ്പാർട്മെന്റ്, സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ, ജനറൽ ഫയർ ഫോഴ്സ് എന്നിവയുടെ പിന്തുണയോടെയായിരുന്നു മോക്ഡ്രിൽ.
അപകട ഘട്ടങ്ങളിൽ പൊതുജനങ്ങളെ എങ്ങനെ സുരക്ഷിതമായി ഒഴിപ്പിക്കാം എന്നതിന്റെ വിവിധ വശങ്ങൾ പ്രായോഗികമായി നടപ്പാക്കിയായിരുന്നു പരീക്ഷണം. സുരക്ഷ ജീവനക്കാർ പാഞ്ഞെത്തുന്നതും ജനങ്ങളെയും പരിക്കേറ്റവരെയും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും പരീക്ഷിച്ചു.
വിവിധ ഏജൻസികളുടെ കാര്യക്ഷമതയും വിലയിരുത്തി. സ്വയം സംരക്ഷണ മാർഗങ്ങളും സിവിൽ ഡിഫൻസ് നടപടികളും ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും മോക് ഡ്രിൽ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.