തുർക്കിയ-സിറിയ ദുരന്തം; ‘കു​വൈ​ത്ത് ബൈ ​യു​വ​ർ സൈ​ഡ്’​കാ​മ്പ​യി​നി​ൽ സ​ഹാ​യം ഒ​ഴു​കി

പ്ര​ത്യേ​ക കാ​മ്പ​യി​നി​ൽ ശേ​ഖ​രി​ച്ച​ത് 670.7 ല​ക്ഷം ഡോ​ള​ർ

കു​വൈ​ത്ത് സി​റ്റി: സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് ന​ട​ത്തി​യ 12 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ‘കു​വൈ​ത്ത് ബൈ ​യു​വ​ർ സൈ​ഡ്’​കാ​മ്പ​യി​നി​ൽ വ​ലി​യ പ്ര​തി​ക​ര​ണം. 200.7 ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ (670.7 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ) ഇ​തു​വ​ഴി ല​ഭ്യ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സം​ഭാ​വ​ന സ്വീ​ക​രി​ച്ച​ത്. കാ​മ്പ​യി​നി​ലേ​ക്ക് നി​ര​വ​ധി പേ​രാ​ണ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. ഏ​ക​ദേ​ശം 1,29,000 വ്യ​ക്തി​ക​ൾ, ക​മ്പ​നി​ക​ൾ, ചാ​രി​റ്റി​ക​ൾ എ​ന്നി​വ​ർ കാ​മ്പ​യി​നി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. സം​ഭാ​വ​ന ശേ​ഖ​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ആ​യി​ര​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ക​യും കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​രു​ക​യും ചെ​യ്ത ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കാ​നാ​ണ് കാ​മ്പ​യി​നെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ-​വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മാ​യ് അ​ൽ ബാ​ഗ്‍ലി പ​റ​ഞ്ഞു.

ഭൂ​ക​മ്പം ബാ​ധി​ച്ച തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ടു​ക​യും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും കു​വൈ​ത്ത് അ​ടി​യ​ന്ത​ര സ​ഹാ​യം അ​യ​ച്ചു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് സ​ഹാ​യ കാ​മ്പ​യി​നെ​ന്നും മാ​യ് അ​ൽ ബാ​ഗ്‍ലി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ന​വാ​ഫ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നെ​ന്ന് യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക ത​ല​ത്തി​ലും അ​നൗ​ദ്യോ​ഗി​ക ത​ല​ത്തി​ലും രാ​ജ്യം സി​റി​യ, തു​ർ​ക്കി​യ ജ​ന​ത​ക്കൊ​പ്പം ഉ​ണ്ടെ​ന്നും, ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഇ​തെ​ന്നും മു​തൈ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​തി​നി​ടെ, ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ന​ട​ത്തു​ന്ന ശ്ര​മ​ത്തെ പി​ന്തു​ണ​ച്ച് കു​വൈ​ത്ത് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി 2,50,000 ദീ​നാ​ർ സം​ഭാ​വ​ന ന​ൽ​കി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​ളു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്തു.




ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സം​ഘം തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് കേ​ണ​ൽ അ​യ്മാ​ൻ അ​ൽ മു​ഫ​റെ പ​റ​ഞ്ഞു. കു​വൈ​ത്ത് റെ​സ്‌​ക്യൂ ടീം 24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ടീ​മി​നെ മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഓ​രോ ഗ്രൂ​പ്പും എ​ട്ടു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ൽ മു​ഫ​റെ പ​റ​ഞ്ഞു. ടീം ​ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും കാ​ര​ണം, ഒ​ന്നി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

Tags:    
News Summary - Turkey-Syria tragedy earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.