പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ

ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

കുവൈത്ത്സിറ്റി: വിവിധ ലഹരിവസ്തുക്കളും ഇറക്കുമതിചെയ്ത മദ്യവുമായി രണ്ടുപേരെ ലഹരിവിരുദ്ധ വിഭാഗം അറസ്റ്റ്ചെയ്തു. രണ്ടുപേരും പ്രവാസികളാണ്. 240 കുപ്പി മദ്യം, നാല് കഷണം ഹഷീഷ്, 20 നിരോധിത ലഹരിഗുളികകൾ, കെമിക്കൽ പൗഡറുകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ഇലക്ട്രോണിക് അളവ് ഉപകരണം, ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും പണവും ഇവരിൽനിന്ന് കണ്ടെടുത്തു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിച്ചെടുത്ത മയക്കുമരുന്ന് സഹിതം പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    
News Summary - Two arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.