കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ട് രണ്ടാഴ്ചയായി. പ്രതീക്ഷിച്ച കുറവ് അതിനുശേഷം പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷം ഏറ്റവും കൂടിയ കേസ് നിരക്കാണ് രണ്ടാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത്.
വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ പ്രാബല്യത്തിലുള്ളത്. ഇൗ സമയത്ത് പൊതുഇടങ്ങൾ ഏതാണ്ട് ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ, പകൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കൂടിയിരിക്കുകയാണ്. കർഫ്യൂവിെൻറ ഗുണഫലം കോവിഡ് പ്രതിരോധത്തിൽ ഇതുമൂലം ലഭിക്കാതെ വരുന്നു. രാത്രിയിലെ ഇടപാടുകൾകൂടി പകലിലേക്ക് മാറിയതോടെ പകൽ വൻ തിരക്കാണ്. വാഹനങ്ങളിലെ തിരക്കും വർധിച്ചു. ബസുകളിൽ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം പാലിക്കപ്പെടുന്നില്ല.
ഏതാണ്ട് ഒരേ സമയത്താണ് ആളുകൾ ജോലിക്ക് ഇറങ്ങുന്നതും തിരിച്ചുവരുന്നതും. ഇത് തിരക്ക് വർധിക്കാൻ കാരണമാണ്. പ്രത്യക്ഷ രോഗലക്ഷണമില്ലാത്തവരിൽനിന്നും വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്. സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ കർഫ്യൂവിന് സർക്കാർ നിർബന്ധിതരാകും. അതുകൊണ്ട് ജനങ്ങൾ കോവിഡ് നിയന്ത്രിക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളോട് സഹകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കർഫ്യൂ ലംഘനം: 24 പേർകൂടി പിടിയിൽ
16 കുവൈത്തികളും എട്ടു വിദേശികളുമാണ് പിടിയിലായത്
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 24 പേർകൂടി അറസ്റ്റിലായി. 16 കുവൈത്തികളും എട്ടു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ നാലുപേർ, ഹവല്ലി ഗവർണറേറ്റിൽ ഒരാൾ, ഫർവാനിയ ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ ആറുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ഏഴുപേർ എന്നിങ്ങനെയാണ് പിടിയിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.