കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു. രണ്ട് നേപ്പാൾ പൗരന്മാരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും. വിമാനത്താവളത്തിെൻറ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.
ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികൾ അകത്തു പെടുകയുമായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.