കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപുകളിൽ ഒന്നായ മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് മാറ്റി. ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷന് വിഭാഗമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറേബ്യൻ ഗൾഫിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് മിസ്കാൻ ദ്വീപ്. ഏകദേശം 1.2 കിലോമീറ്റർ നീളവും 800 മീറ്റർ വീതിയുമാണ് ദ്വീപിന്റെ ചുറ്റളവ്. രാജ്യത്തെ പ്രധാന ദ്വീപായ ബുബിയാൻ ദ്വീപിന്റെ തെക്ക് ഭാഗത്തും ഫൈലാക ദ്വീപിന് ഏകദേശം 3.2 കിലോമീറ്റർ ദൂരത്തിലുമാണ് മിസ്കാൻ ദ്വീപ് സ്ഥിതി ചെയുന്നത്. കുവൈത്തില്‍നിന്നും 24 കിലോമീറ്റര്‍ ദൂരെയുള്ള മിസ്കാൻ ദ്വീപ് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ദ്വീപിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി ഇല്ല. എന്നാൽ അടുത്തിടെയായി ഇവിടെ ഷീറ്റും മറ്റുവസ്തുക്കളും കൊണ്ട് താമസസൗകര്യങ്ങൾ അടക്കം ഒരുക്കിയിരുന്നു. കപ്പലിൽ മണ്ണുനീക്കിയന്ത്രവും ലോറികളും എത്തിച്ചാണ് നിർമാണവസ്തുക്കൾ പൊളിച്ചു നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.