കുവൈത്ത് സിറ്റി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി പ്രഭാഷണം സംഘടിപ്പിക്കും. വെള്ളിയാഴ്ച രാത്രി 7.30ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ബസ്വീറ’ സംഗമത്തിൽ യുവപണ്ഡിതൻ പി.വി. അബ്ദുൽ വഹാബ് ബേപ്പൂർ മുഖ്യ പ്രഭാഷണം നടത്തും. ‘തദബ്ബുറുൽ ഖുർആൻ’ വിഷയത്തിൽ അബ്ദുൽ അസീസ് സലഫി, സൈദ് മുഹമ്മദ് റഫീഖ്, മുഹമ്മദ് ശാനിബ് എന്നിവർ ക്ലാസെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും രാത്രിഭക്ഷണവും ആകർഷകമായ സമ്മാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 55685576, 99060684.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.