കുവൈത്ത് സിറ്റി: ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാണെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ. പ്രാദേശിക വിപണിയിൽ തൊഴിലാളികളുടെ ക്ഷാമവും ഡീസല്‍ ലഭ്യതക്കുറവും മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കടലിൽ പോകുന്ന ബോട്ടുകൾ കുറഞ്ഞതോടെ ഷർഖ്, ഫഹാഹീൽ വിപണികളിൽ മത്സ്യം ലഭിക്കാത്ത സാഹചര്യമാണെന്നും യൂനിയൻ സൂചിപ്പിച്ചു.
ഒരുതവണ കടലില്‍ പോകാന്‍ 400 ദീനാറില്‍ കൂടുതലാണ് ചെലവ്. എന്നാല്‍ ഉയർന്ന പ്രവർത്തനച്ചെലവും സബ്സിഡി ഡീസല്‍ ലഭിക്കാത്തതും ചെലവ് ഇരട്ടിയാക്കുന്നു. ഒരു കൊട്ട ചെമ്മീനിന്റെ വില 100 ദീനാറില്‍ എത്തിയതായി യൂനിയൻ ചൂണ്ടിക്കാട്ടി. സബ്സിഡി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ മുഴുവൻ വിഹിതവും വിതരണം ചെയ്യാനും യൂനിയൻ ആവശ്യപ്പെട്ടു.
ഡീസല്‍ ക്ഷാമം കാരണം ബോട്ടുകളിപ്പോള്‍ ഏറെനേരം കടലില്‍ ചെലവഴിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.