കുവൈത്ത് സിറ്റി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ (ആപ്കാ) കുവൈത്ത്. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ്കാ സമ്മേളനം സംഘടിപ്പിച്ചു.
കൺവീനർ അനിൽ ആനാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുബാറക്ക് കാമ്പ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹിയിൽ നടന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായ പ്രവർത്തനമാണിതെന്നും പ്രമേയത്തിൽ പറഞ്ഞു.
സാജു സ്റ്റീഫൻ, പ്രവീൺ ജോൺ, അജു മർക്കോസ്, ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സൽമോൻ കെ.ബി, മുഹമ്മദ് ഷംസുദ്ദീൻ, ആമീർ, സലീം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എൽദോ എബ്രഹാം സ്വാഗതം ആശംസിക്കുകയും ട്രഷറർ സബീബ് മൊയ്തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.