കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വെക്കേഷൻ കാമ്പയിന് തുടക്കം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിവിധ പരിപാടികളോടെയാണ് കാമ്പയിൻ. റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ കാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു.
പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, സമീർ അലി എകരൂൽ എന്നിവർ കാമ്പയിൻ പ്രമേയമായ ‘ഇസ്ലാം സമ്പൂർണം, സമാധാനം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ക്യൂ.എച്ച്.എൽ.സി സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ അസീസ് നരക്കോട് നന്ദിയും പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികൾക്കായി കളിച്ചങ്ങാടം പരിപാടി സംഘടിപ്പിച്ചു. നൗഫൽ സ്വലാഹി, നൗഫൽ കോടാലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.