കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ പെരുന്നാൾ അവധിദിവസങ്ങളിലും പ്രവർത്തിക്കും. ശനിയാഴ്ച ഒഴികെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ നൽകി സാമൂഹിക പ്രതിരോധം സാധ്യമാക്കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
വാക്സിൻ ലഭ്യതക്കുറവ് മാത്രമാണ് ഇതിന് തടസ്സം. ആഗോളതലത്തിൽ ഡിമാൻഡിന് അനുസരിച്ചുള്ള ഉൽപാദനം ഇല്ലാത്തതിനാലാണ് പ്രതീക്ഷിച്ചത്ര ഡോസ് വാക്സിൻ ലഭിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.