കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിവസങ്ങളിലും കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മുടങ്ങില്ല. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചതാണിത്. മേയ് 12 ബുധനാഴ്ച മുതൽ 16 ഞായറാഴ്ച വരെയാണ് രാജ്യത്ത് പെരുന്നാൾ അവധി. ജനങ്ങൾക്ക് നേരത്തേ നൽകിയ അപ്പോയിൻറ്മെൻറ് അനുസരിച്ച് തന്നെ വാക്സിൻ നൽകും.
അവധി ദിവസങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഡോ. ഖാലിദ് അൽ ജാറുല്ല അഭിനന്ദിച്ചു. വാക്സിൻ രജിസ്ട്രേഷന് മുഴുവൻ രാജ്യനിവാസികളും മുന്നോട്ടുവരണമെന്നും അപ്പോയിൻറ്മെൻറ് സമയം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.