കുവൈത്ത് സിറ്റി: അഞ്ചു മുതൽ 11 വയസ്സ് വരെയുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്ത ദിവസം തുടങ്ങും. ഇതിന് ആരോഗ്യ മന്ത്രാലയം അന്തിമ അനുമതി നൽകി. ഫൈസർ ബയോൺടെക് വാക്സിൻ ആണ് ചെറിയ കുട്ടികൾക്ക് നൽകുക. ഇൗ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ നേരത്തേ ആരംഭിച്ചിട്ടുണ്ട്. അഞ്ചു വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ് കുവൈത്തിലും രജിസ്ട്രേഷൻ നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ സ്പെഷലൈസ്ഡ് ടെക്നിക്കൽ കമ്മിറ്റിയും അംഗീകാരം നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് നൽകുന്നതിെൻറ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികൾക്ക് നൽകുക. ഇതു സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസർ ബയോൺടെകിെൻറ ക്ലിനിക്കൽ ട്രയൽസിൽ വ്യക്തമായെന്ന് കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 4,27,000 കുട്ടികളാണ് കുവൈത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.