വന്ദേ ഭാരത്​ നാലാംഘട്ടം: കുവൈത്തിൽനിന്നുള്ള ആദ്യവിമാനം ജൂലൈ എട്ടിന്​

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത്​ ദൗത്യത്തി​​െൻറ നാലാംഘട്ടം വെള്ളിയാഴ്​ച ആരംഭിക്കും. കുവൈത്തിൽനിന്നുള്ള ആദ്യവിമാനം ജൂലൈ എട്ടിനാണ്​. ജൂലൈ എട്ടിന്​ ജയ്​പൂരിലേക്ക്​ രണ്ട്​ വിമാനവും അഹ്​ മദാബാദ്​, ബംഗളൂരു, ലക്​നോ എന്നിവിടങ്ങളിലേക്ക്​ ഒാരോ വിമാനവുമുണ്ട്​.

കുവൈത്തിൽനിന്ന്​ കേരളത്തിലേക്കുള്ള ആദ്യവിമാനം ജൂലൈ പത്തിന്​ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ്​. 11ന്​ കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിലേക്ക്​ വിമാനമുണ്ട്​. വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കിൽ പരിശോധിക്കാം. നാലാംഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന്​ 497
വിമാനങ്ങളുടെ പട്ടിക കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

കുവൈത്തിൽനിന്ന്​ 101 വിമാനങ്ങളാണ്​ പട്ടികയിലുള്ളത്​. ഇതിൽ 40 എണ്ണം കേരളത്തിലേക്കാണ്​. വന്ദേഭാരത്​ ദൗത്യത്തി​​െൻറ നാലാംഘട്ടത്തിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക്​ പ്രാമുഖ്യം നൽകിയിട്ടുണ്ട്​. കുവൈത്തിൽനിന്നുള്ള എല്ലാ സർവീസുകളും സ്വകാര്യ കമ്പനികളാണ്​ നടത്തുന്നത്​. ഗോ എയർ 41 സർവീസുകളും ഇൻഡിഗോ 60 സർവീസുകളും നടത്തും. നേരത്തെ കുവൈത്തിൽനിന്ന്​ ഇൻഡിഗോ 219 വിമാന സർവീസുകൾ നടത്തുമെന്ന്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിൽ 60 എണ്ണത്തിന്​ മാത്രമേ കുവൈത്ത്​ അധികൃതർ അനുമതി നൽകിയുള്ളൂ. 

Tags:    
News Summary - vande bharat phase 4: first flight from kwt on july 08th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.