കുവൈത്ത് സിറ്റി: സിഗ്മ ഇൻറർനാഷനൽ ഷോർട്ട്ഫിലിം ഫെസ്റ്റിൽ കുവൈത്ത് പ്രവാസിയായ വട്ടിയൂർക്കാവ് കൃഷ്ണകുമാർ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രഷർ കുക്കർ, പെയ്തൊഴിയും നേരം എന്നീ ഹ്രസ്വചിത്രങ്ങളിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ അംഗീകാരത്തിന് അർഹനാക്കിയത്. കുവൈത്തിൽ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചയാളാണ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ. ഫ്യൂച്ചർ ഐ തിയറ്റർ ജനറൽ സെക്രട്ടറിയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ പ്രാദേശിക ഭാഷയിൽനിന്ന് 58 ചിത്രങ്ങളാണ് സിഗ്മ ഫെസ്റ്റിവലിൽ മത്സരിച്ചത്. കുവൈത്ത് പ്രവാസികളുടെ മൂന്ന് സിനിമകൾ മത്സരത്തിനുണ്ടായിരുന്നു.
കാഷ് അവാർഡ്, െമമേൻറാ, സിഗ്മയുടെ ഫീച്ചർ സിനിമയിൽ അവസരം എന്നിവ ലഭിക്കും. നിരവധി മുഖ്യധാര സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മുത്തുമണി സോമസുന്ദരൻ ആണ് സൗണ്ട് ഒാഫ് ഏജ് എന്ന സിനിമയിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.