കുവൈത്ത് സിറ്റി: വാഹനാപകട കാരണം കണ്ടെത്താൻ വാഹനങ്ങളിലെ ഇ.ഡി.ആർ സൗകര്യം പ്രയോജനപ്പെടുത്താനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ സംവിധാനം ഉപയോഗപ്പെടുത്തി അപകട കാരണം കണ്ടെത്തുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രവർത്തനമാണ് ഇ.ഡി.ആർ അഥവാ ഇവൻറ് ഡാറ്റ റെക്കോഡർ എന്ന ഉപകരണം നിർവഹിക്കുന്നത്. വാഹനത്തിെൻറ ചലനങ്ങൾ പൂർണമായും രേഖപ്പെടുത്തുന്ന ഉപകരണത്തിെൻറ സാധ്യതകൾ വികസിത രാജ്യങ്ങളിൽ കേസന്വേഷണത്തിന് ഉപയോഗപ്പെടുത്തി വരുന്നുണ്ട്. മുൻനിര വാഹന നിർമാതാക്കൾ ഇ.ഡി.ആർ സഹിതമാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. വാഹനങ്ങളിൽ ഇ.ഡി.ആർ നിർബന്ധമാക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്. ഈ ഉപകരണം ഇല്ലാത്ത വാഹനങ്ങളിൽ അത് ഘടിപ്പിക്കുന്നതിെൻറ സാധ്യതകളും അധികൃതർ ആരാഞ്ഞിട്ടുണ്ട്.
ഗുരുതര അപകടങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വാഹന ഏജൻസിയുടെ സഹായത്തോടെ ഇ.ഡി.ആർ ബോക്സ് ഡീകോഡ് ചെയ്താൽ അപകടകാരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.