കുവൈത്ത് സിറ്റി: കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈത്ത് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ‘വേനൽത്തുമ്പികൾ’ എന്നപേരിൽ നടന്ന ക്യാമ്പ് 2018 എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ബാലതാരം പ്രണവ് ബിനു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ലേഖാ ശ്യാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.ഐ. കുര്യൻ, ഉപദേശക സമിതി അംഗങ്ങളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര, സെക്രട്ടറി ജിജുലാൽ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ജോബിൻ ബാബു സ്വാഗതവും, ട്രഷറർ ശ്യം ശിവൻ നന്ദിയും പറഞ്ഞു.
സീനിയർ വിഭാഗം കുട്ടികളുടെ ക്യാമ്പിന് ബാബുജി ബത്തേരി, ലേഖ ശ്യാം, മനോജ് മാവേലിക്കര, അനു ജെറി ജോൺ ജൂനിയർ വിഭാഗം പൗർണമി സംഗീത്, ബാപ്റ്റിസ്റ്റ് ആ ബ്രോസ്, ശ്യാം ശിവൻ, റസിയ നിസാർ, ലിജ ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പുകളിലെ കുട്ടികൾക്കും വ്യക്തിഗത മികവ് നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന സമ്മേളനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലേഖാ ശ്യാം അധ്യക്ഷത വഹിച്ചു. ‘മാക്ബത്ത്’ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച അലുമ്നി അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. ബാബുജി ബത്തേരി, മനോജ് മാവേലിക്കര, പൗർണമി സംഗീത്, സംഗീത് സോമനാഥ്, ബാബു ഗോപാൽ, ബാപ്റ്റിസ്റ്റ് ആബ്രോസ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ക്യാമ്പിൽ മ്യൂസിക് സെഷനുമായി പങ്കെടുത്ത മുസ്തഫ അബൂബ്, ധനൂപ്, രാജഗോപാൽ, ശ്രീനിവാസൻ, താജുദ്ദീൻ, സനീഷ് നാരായണൻ എന്നിവരെ രക്ഷാധികാരി എ.ഐ.കുര്യൻ, ജേക്കബ് ഈപ്പൻ, ജെറി ജോൺ കോശി, ശ്യം ശിവൻ, ഡാൻ ജോർജ്, സുശിൻ സാമുവൽ എന്നിവർ മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി ജിജു ലാൽ എം സ്വാഗതവും കൺവീനർ ജോബിൻ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.