കുവൈത്ത് സിറ്റി: ഗുജറാത്ത് ഹൈകോടതിയുടെ രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധി പ്രസ്താവനയിൽ ഒ.ഐ.സി.സി കുവൈത്ത് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഒ.ഐ.സി.സി ഓഫിസിൽ കൂടിയ പ്രതിഷേധ യോഗത്തിന് ദേശീയ കമ്മിറ്റി ട്രഷറർ രാജീവ് നെടുവിലെമുറി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ബത്താർ വൈക്കം, ജസ്റ്റിൻ, ബിജി പള്ളിക്കൽ, സിനോജ്, സുജിത്, സനൽ, ആഷിഖ്, ബൈജു, ഈപ്പൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് സ്വാഗതവും തൃശൂർ ജില്ല സെക്രട്ടറി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.