വി​നോ​യ് മെ​മ്മോ​റി​യ​ൽ ക​പ്പ് ജേ​താ​ക്ക​ളാ​യ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ് ടീം

വി​നോ​യ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ചാ​മ്പ്യ​ൻ​സ് എ​ഫ്‌.​സി കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ വി​നോ​യ് മെ​മ്മോ​റി​യ​ൽ സെ​വ​ൻ എ ​സൈ​ഡ് ടൂ​ർ​ണ​മെൻറി​ൽ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ഫ​ഹാ​ഹീ​ൽ സൂ​ക്‌​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​​ന്റെ ഫൈ​ന​ലി​ൽ ബോ​സ്കോ ചാ​മ്പ്യ​ൻ​സ് എ​ഫ്‌.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ് വി​ജ​യി​ക​ളാ​യ​ത്.

സി​ൽ​വ​ർ സ്റ്റാ​ർ​സ് സോ​ക്ക​ർ ക്ല​ബ്​ മൂ​ന്നാം സ്ഥാ​നം നേ​ടി. വൈ​കീ​ട്ട് മൂ​ന്നി​ന്​ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി ഒ​മ്പ​തി​നാ​ണ് അ​വ​സാ​നി​ച്ച​ത്. മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി നൗ​ഫ​ൽ (ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ്), ഡി​ഫ​ൻ​ഡ​റാ​യി മ​ൻ​സൂ​ർ (ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്‌​സ്), ടോ​പ് സ്കോ​റ​റാ​യി കി​ഷോ​ർ (ബോ​സ്‌​കോ ചാ​മ്പ്യ​ൻ​സ് എ​ഫ്‌.​സി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ബ്ലൂ​ലൈ​ൻ പ്ര​തി​നി​ധി ജേ​ക്ക​ബ്, എ​ലൈ​റ്റ് മാ​രി​ടൈം ക​മ്പ​നി പ്ര​തി​നി​ധി ലി​പ്ട​ൺ, കെ​ഫാ​ക് പ്ര​സി​ഡ​ൻ​റ്​ ടി.​വി. സി​ദ്ദീ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ്, ട്ര​ഷ​റ​ർ തോ​മ​സ് അ​വ​റാ​ച്ച​ൻ, അ​ബ്ദു​റ​ഹ്‌​മാ​ൻ, ബി​ജു ജോ​ണി, നാ​സ​ർ പ​ള്ള​ത്ത്, ബേ​ബി നൗ​ഷാ​ദ്, നെ​ൽ​സ​ൺ, ബി​ജു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Vinoy Memorial Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.