കുവൈത്ത് സിറ്റി: വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ എൻജിനീയർമാരുടെ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കാനിരിക്കെ ഇൗ വിഷയത്തിലെ പൊതുചർച്ചകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
കുവൈത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ എൻജിനീയറിങ് സംഘടനകളുടെ പ്രതിനിധികളെയാണ് കാര്യങ്ങൾ അറിയിക്കേണ്ടത്. കുവൈത്ത് എൻജിനിയേഴ്സ് ഫോറം ജനറൽ കൺവീനർ അരുൺ ഡേവിഡ്സൺ (ഇ-മെയിൽ: arundavidson@yahoo.com), പ്രോഗ്രസീവ് പ്രഫഷനൽ ഫോറം പ്രസിഡൻറ് ജി.സന്തോഷ് കുമാർ (ഇ-മെയിൽ: ppfk@ppfkuwait.org), തമിഴ്നാട് എൻജിനീയേഴ്സ് ഫോറം ജനറൽ സെക്രട്ടറി പി. സേതുമാധവൻ (ഇ-മെയിൽ: anjal@tefkuwait.com) എന്നിവരെയാണ് അറിയിക്കേണ്ടത്.
ഇവർ നൽകുന്ന വിവരങ്ങൾ എംബസി കുവൈത്ത് അധികൃതർക്ക് കൈമാറും. എൻജിനീയർമാരുടെ സംഘടനയുമായി ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ട്. മൂന്നു മാസത്തിനകം ഇഖാമ കാലാവധി അവസാനിക്കുന്നവർ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യശ്വന്ത ചത്പലിവാറുമായി (ഇ-മെയിൽ: sspic@indembkwt.org, ഫോൺ: +965 22550171) ബന്ധപ്പെടണം.
കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി, മാൻപവർ പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന സംഘം ഇൗ മാസം തന്നെ ഇന്ത്യയിലെത്തുമെന്നാണ് സൂചന. എൻ.ബി.എ, യു.ജി.സി, എ.െഎ.സി.ടി.ഇ, എം.എച്ച്.ആർ.ഡി.ഇ ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപ്പത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.