ഖബര്‍സ്ഥാനില്‍നിന്നും സന്ദര്‍ശകര്‍ സസ്യങ്ങൾ പറിക്കരുത്

കുവൈത്ത് സിറ്റി: ഖബര്‍സ്ഥാനില്‍ നിന്നും സന്ദര്‍ശകര്‍ സസ്യങ്ങൾ പറിക്കുന്നതും തിന്നുന്നതും തെറ്റാണെന്ന് ഫത്വ അതോറിറ്റി പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. കുവൈത്ത് മുനിസിപ്പാലിറ്റി ഫ്യൂണറല്‍ വകുപ്പ് നേരത്തെ ഇതു സംബന്ധമായി ഫത്വ കമ്മിറ്റിയോട് ഉപദേശം തേടിയിരുന്നു. ഖബര്‍സ്ഥാന്‍ സന്ദർശിക്കുന്നത് മരണാനന്തര ജീവിതത്തെക്കുറിച്ച് പഠിക്കുന്നതിനും ഉപദേശിക്കുന്നതിനും ഓർമിക്കുന്നതിനും വേണ്ടിയാണ്. അതുകൊണ്ടുതന്നെ സസ്യങ്ങള്‍ ഖബര്‍സ്ഥാനില്‍നിന്ന് പറിക്കുന്നത് മതപരമായി തെറ്റാണ്. എന്നാല്‍ ഖബര്‍സ്ഥാന്‍ പരിപാലകര്‍ക്ക് സസ്യങ്ങള്‍ പറിക്കുന്നത് അനുവദനീയമാണെന്നും വ്യക്തമാക്കി. അതിനിടെ, രാജ്യത്തെ ഖബർസ്ഥാനുകള്‍ നവീകരിക്കുന്ന സമഗ്ര വികസന പദ്ധതിക വൈകാതെ പൂർത്തിയാകും.

ഖബർസഥാനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും സുലൈബിഖാത്ത് ഖബർസ്ഥാന്‍ വിപുലീകരണത്തിനായുള്ള ടെൻഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റുകൾ,പെർമിറ്റുകൾ,മറ്റ് മരണാനന്തര നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുന്നതിന് ഇലക്ട്രോണിക് ലിങ്കും സ്ഥാപിക്കും.

Tags:    
News Summary - Visitors should not pick plants from the cemetery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.