ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്; ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളി​ൽ വീ​ഴേ​ണ്ട, ത​ട്ടി​പ്പാ​കാം

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

അ​ജ്ഞാ​ത​രാ​യ ക​ക്ഷി​ക​ൾ​ക്ക് വാ​ച​ക സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ വാ​ട്സ്ആ​പ് വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ പ​ങ്കി​ട​രു​തെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ നി​ന്നോ അ​പ​രി​ചി​ത​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നോ ഉ​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്.

ഇ​ട​പാ​ടു​ക​ൾ​ക്ക് മു​മ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്ക​ണം. ഇ​ട​പാ​ടു​ക​ൾ ന​ട​ത്തും മു​മ്പ് ബി​സി​ന​സു​ക​ൾ​ക്ക് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ര​ജി​സ്ട്രേ​ഷ​നും അം​ഗീ​കാ​ര​വുമു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു.

ആ​ളു​ക​ളെ വ​ശീ​ക​രി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ പ​ല​പ്പോ​ഴും വ​ൻ ഓ​ഫ​റു​ക​ളും ഡീ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും. ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന അ​മി​ത ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ൽ വ​ശീ​ക​രി​ക്ക​പ്പെ​ട​രു​തെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വും ജാ​ഗ്ര​ത​യും വ​ർ​ധി​പ്പി​ക്കാ​നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു. ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​തി​ൽ നി​ന്ന് സ്വ​യം പ​രി​ര​ക്ഷി​ക്കു​ന്ന​തി​ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Warning against online scams-Don't fall for attractive offers- get cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.