കുവൈത്ത് സിറ്റി: ഫോൺ നമ്പറുകളും ഇലക്ട്രോണിക് കമ്യൂണിക്കേഷൻ പ്രോഗ്രാമുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. കുവൈത്തിലുള്ളവരെ ലക്ഷ്യംവെച്ച് രാജ്യത്തിന് പുറത്തുനിന്നുള്ള ചിലർ അടുത്തിടെ ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട്.
പൊലീസ് വേഷത്തിൽ വാട്സ്ആപ് കാളിൽ വന്ന് വിവിധ നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ ആവശ്യപ്പെടലായിരുന്നു രീതി. ഔദ്യോഗിക കേന്ദ്രത്തിൽനിന്നാണെന്ന് ധരിച്ച് നിരവധി ആളുകൾ ഇവർ നൽകുന്ന അക്കൗണ്ടിൽ പണം നൽകി കബളിപ്പിക്കപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം ഈ ആശയവിനിമയങ്ങൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വഞ്ചനപരമായ കാളുകൾക്കെതിരെ പ്രതികരിക്കരുത്. വ്യാജ പ്രവർത്തനങ്ങൾക്ക് ഇരയാകാതിരിക്കാനും സംശയാസ്പദമായ കാളുകൾ ലഭിക്കുമ്പോൾ അധികാരികളെ വേഗത്തിൽ അറിയിക്കാനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ജാഗ്രത പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. രാജ്യത്ത് ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ സജീവമാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവത്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുമായി വലിയ സംഘം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.