കുവൈത്ത് സിറ്റി: ഖൈത്താനിൽ റെസിഡൻഷ്യൽ ഏരിയയിൽ മാലിന്യം ശല്യമാകുന്നതായി പരാതി. ശുചീകരണ കമ്പനികൾ അലംഭാവം കാണിക്കുന്നതായി സ്വദേശികൾ അധികൃതർക്ക് പരാതി നൽകി. ഒാടകൾ പൊട്ടി റോഡിൽ മലിനജലം ഒഴുകുന്നുമുണ്ട്. റോഡുകളിലൂടെ നിറഞ്ഞൊഴുകുന്ന അഴുക്കുവെള്ളവും പാതയോരങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരങ്ങളും മേഖലയിൽ രോഗഭീഷണി ഉയർത്തുന്നതായി പരാതിയിൽ പറയുന്നു.
രാജ്യത്ത് വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലകളിലൊന്നാണ് ഖൈത്താൻ. സ്വദേശി താമസ മേഖലകളെക്കാൾ രൂക്ഷമാണ് വിദേശികൾ തിങ്ങിത്താമസിക്കുന്ന ഭാഗങ്ങളിലെ പ്രശ്നം. മാലിന്യപ്രശ്നം കുവൈത്തികൾക്കിടയിലും ചർച്ചയാണ്. സമൂഹ മാധ്യമങ്ങളിൽ വിഷയം വലിയരീതിയിൽ ചർച്ച ചെയ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.