കുവൈത്ത് സിറ്റി: പ്രവാസികളില്‍നിന്ന് കുടിശ്ശികയായി ഒക്ടോബറില്‍ ജല-വൈദ്യുതി മന്ത്രാലയത്തിന് ലഭിച്ചത് 35 ലക്ഷം ദീനാര്‍. ഇതോടെ പ്രവാസികളില്‍നിന്ന് കുടിശ്ശികയായി ശേഖരിച്ച ആകെ തുക 84 ലക്ഷം ദീനാറായി ഉയര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച കസ്റ്റമർ സർവിസ് ഓഫിസുകൾ വഴിയും സഹൽ ആപ്ലിക്കേഷൻ വഴിയുമാണ് ഇത്രയുംതുക പിരിച്ചത്.
ബിൽ കുടിശ്ശിക അടയ്ക്കാത്ത പ്രവാസികൾക്ക് നാട്ടിൽ പോകുന്നതിന് അടുത്തിടെ വിലക്കേർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ കർശന പരിശോധന ആരംഭിക്കുകയും കുടിശ്ശിക ഉള്ളവരുടെ യാത്ര മുടങ്ങുകയും ചെയ്തു.
ഇതോടെ കുടിശ്ശികയുള്ളവർ പണം അടച്ചുതുടങ്ങിയതാണ് ഇത്രയുംതുക മന്ത്രാലയത്തിലെത്താൻ ഇടയാക്കിയത്. ടെലിഫോൺ ബിൽ, ഗതാഗത പിഴകൾ എന്നിവയിൽ കുടിശ്ശികയുള്ള പ്രവാസികൾക്ക് ഇവ അടച്ചുതീർക്കാതെ രാജ്യം വിടാനാകില്ല. ഇതോടെ ഈ ഇനങ്ങളിലും വൻ തുക അതത് മന്ത്രാലയങ്ങളിൽ എത്തിത്തുടങ്ങി. കുടിശ്ശിക ഇനത്തിൽ പ്രവാസി ഉപഭോക്താക്കളിൽനിന്ന് നൂറുകണക്കിന് മില്യൻ ദീനാറാണ് പിരിഞ്ഞുകിട്ടാനുള്ളതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.