കുവൈത്ത് സിറ്റി: സാംസ്കാരിക അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ധാർമിക, സദാചാരമൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ബോധപൂർവ ശ്രമങ്ങൾ ഉണ്ടാകണമെന്നും കുവൈത്ത് കേരള ഇസ് ലാഹി സെൻറർ (കെ.കെ.ഐ.സി) സാൽമിയ സോൺ സംഘടിപ്പിച്ച അവയർനെസ് കോൺഫറൻസ് ആഹ്വാനം ചെയ്തു.
ലഹരിയും അതിലൈംഗികതയും സമൂഹസുരക്ഷക്ക് ഭീഷണിയാണ്. ആത്മീയതയുടെ പേരിലുള്ള അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും സമൂഹത്തെ വഴിതെറ്റിക്കുന്നു. ഇതിനെതിരെ ബോധവത്കരണവും ധാർമിക പ്രതിരോധവും ആവശ്യമാണെന്ന് പ്രഭാഷകർ വിശദീകരിച്ചു. സാൽമിയ സോൺ പ്രസിഡൻറ് ശമീർ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുസ്സലാം സ്വലാഹിയും, കെ.സി. മുഹമ്മദ് നജീബും പ്രഭാഷണം നടത്തി. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ ആശംസ അർപ്പിച്ചു. ഖുർആൻ വിജ്ഞാന പരീക്ഷ പ്രഖ്യാപനം ക്യു.എച്ച്.എൽ.സി സെക്രട്ടറി അസ്ഹർ അത്തേരി നിർവഹിച്ചു. സോണൽ ജനറൽ സെക്രട്ടറി സമീർ അലി എകരൂൽ സ്വാഗതവും ദഅവ സെക്രട്ടറി ജസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.