കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴം വൈകുന്നേരം വരെ തുടരും. മഴക്കൊപ്പം സജീവമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. സഹായങ്ങൾക്ക് അടിയന്തര ഫോൺ (112) നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.