തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഫ്ലൈ​ർ പ്ര​കാ​ശ​നം തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം

കുവൈത്ത് സിറ്റി: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) സ്വീകരണം നൽകി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ അജ്പാക് പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ചു. കുവൈത്തിൽ എത്തിയ സർവോദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ. ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

രാജീവ്‌ നടുവിലെമുറിയും ബാബു പനമ്പള്ളിയും ബിനോയ്‌ ചന്ദ്രനും അതിഥികൾക്ക് ഉപഹാരം നൽകി. നവംബർ 18ന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷനും കെ.എസ്.എ.സിയും സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫി വോളിബാൾ ടൂർണമെന്റ് ഫ്ലൈർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. കോവിഡ് കാലത്ത് സേവനം അനുഷ്ഠിച്ച ആലപ്പുഴയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ആദരിച്ചു.

ബാബു പനമ്പള്ളി, കെ.എസ്.എ.സി പ്രസിഡന്റ്‌ ഷിജോ തോമസ്, ജനറൽ സെക്രട്ടറി പ്രദീപ് ജോസഫ്, ബിനോയ്‌ ചന്ദ്രൻ, മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അനിൽ വള്ളികുന്നം സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

മനോജ്‌ പരിമണം, ജി.എസ് പിള്ള, ബിജി പള്ളിക്കൽ, ലിബു പായിപ്പാടൻ, രാഹുൽ ദേവ്, കൊച്ചുമോൻ പള്ളിക്കൽ, സുമേഷ് കൃഷ്ണൻ, വിനോദ് ജോസ്, ജീജോ കായംകുളം, ശശി വലിയകുളങ്ങര, സാം ആന്റണി, ജോമോൻ ജോൺ, ജോൺ തോമസ് കൊല്ലകടവ്, സുരേഷ് നായർ, സജീവ് കായംകുളം, മാത്യു ജേക്കബ് പത്തിച്ചിറ, വിൻസ് മോൻ തങ്കച്ചൻ, ടോണി ജോസഫ്, കുമാർ, സുനിത രവി, അനിത അനിൽ, ആനി മാത്യു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Welcomed Thomas K. Thomas M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.