കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കുന്ന സൗജന്യ ചാർേട്ടഡ് വിമാനം ജൂലൈ 17ന് വെള്ളിയാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെടും. മുഴുവന്‍ യാത്രക്കാര്‍ക്കും പൂര്‍ണമായും സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ലഭിച്ച അപേക്ഷകളിൽനിന്ന് രോഗികൾ, പ്രായാധിക്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ പട്ടിക തയാറാക്കുന്നത്.
പ്രവാസികള്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ചാർേട്ടഡ് വിമാനമാണിതെന്നും ജനകീയ പങ്കാളിത്തത്തോടെയുള്ള ചാർേട്ടഡ് വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രോജക്ട് ലീഡര്‍ അന്‍വര്‍ സയീദ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97649639 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.