കുവൈത്ത് സിറ്റി: കെ.എൽ കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ കുവൈത്തിൽനിന്ന് കേരളത്തിലേക്ക് മൂന്ന് ചാർേട്ടഡ് വിമാനമയച്ചു. ഞായർ, തിങ്കർ ദിവസങ്ങളിൽ കൊച്ചിയിലേക്കും ചൊവ്വാഴ്ച കണ്ണൂരിലേക്കുമാണ് വിമാനമയച്ചത്. മൂന്ന് വിമാനത്തിലുമായി 510 പ്രവാസികൾ നാടണഞ്ഞു. മുഖ്യധാര സംഘടനകളും ജില്ല അസോസിയേഷനുകളും കമ്പനികളും ട്രാവൽസുകളും ചാർേട്ടഡ് വിമാനങ്ങൾ അയച്ചിട്ടുണ്ടെങ്കിലും ഒരു വാട്സ്ആപ് കൂട്ടായ്മക്ക് മൂന്ന് വിമാനം അയക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്.
കോവിഡ് കാലത്ത് കുവൈത്തിൽ കുടുങ്ങിയ രോഗികളും പ്രായമായവരും സന്ദർശക വിസയിൽ വന്നു തിരിച്ചുപോകാൻ പറ്റാത്തവരുമായ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് വാട്സ്ആപ് അഡ്മിൻ പാനൽ. വിമാനത്താവളത്തിൽ എത്തി യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് സഹായങ്ങൾ ചെയ്തുകൊടുക്കാനും നാസർ തളിപ്പറമ്പ്, സിറാജ് കടക്കൽ, നിഷാം കടക്കൽ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ സജ്ജരായിരുന്നു. നേരേത്ത നിരവധി സേവന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും വരും ദിവസങ്ങളിൽ ഇനിയും വിമാനം ചാർട്ട് ചെയ്യുമെന്നും സർജിമോൻ, ഷാനവാസ്, ജലീൽ, മിഥുൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.