കുവൈത്ത് സിറ്റി: ദേശീയ പതാകയും, രാജ്യത്തെ ചിഹ്നങ്ങളും ഉപയോഗിക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോളോ അപ്പ് ചെയ്യാന്‍ സർക്കാർ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നേരത്തേ മന്ത്രിമാരുടെ സമിതി നിർദേശം നല്‍കിയിരുന്നു.
ഇതിനു പിറകെയാണ് ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഗുണനിലവാരമില്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതും പഴകിയതുമായ പതാകകള്‍ ഉപയോഗിക്കരുത്. ഇത്തരത്തില്‍ പതാക പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ദേശീയ പതാകയും അത് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും എല്ലാവരും ഉറപ്പു വരുത്തണം. രാജ്യത്തെ ഐഡന്റിറ്റിയും ചിഹ്നവും സംരക്ഷിക്കേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ദേശീയ പതാക തെറ്റായി ഉപയോഗിക്കുന്നതു കണ്ടാല്‍ 112 എമർജൻസി നമ്പറിലോ മന്ത്രാലയത്തിന്റെ വാട്സാപ്പ് (91110999) വഴിയോ അറിയിക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.