ത​ണു​പ്പു​സീ​സ​ൺ എ​ത്തി​യ​തോ​ടെ വി​ൽ​പ​ന​ക്കെ​ത്തി​യ വ​സ്ത്ര​ങ്ങ​ൾ

ത​ണു​പ്പു​കാ​ലം എ​ത്തു​ന്നു: പ്ര​തി​രോ​ധ​വ​സ്ത്ര​ങ്ങ​ൾ അ​ണി​യാം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥ​മാ​റ്റം പ്ര​ക​ട​മാ​യ​തോ​ടെ ത​ണു​പ്പ് പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ളി​ലേ​ക്ക് മാ​റാ​നൊ​രു​ങ്ങി ജ​ന​ങ്ങ​ൾ. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലു​ണ്ടാ​യ കു​റ​വും നി​ര​വ​ധി പേ​രെ പ്ര​തി​രോ​ധ​വ​സ്ത്ര​ങ്ങ​ൾ അ​ണി​യു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ത്ത​രം മേ​ൽ​ക്കു​പ്പാ​യ​ങ്ങ​ളി​ലേ​ക്കു മാ​റും. ക​ടു​ത്ത ത​ണു​പ്പ് എ​ത്തു​ന്ന ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മേ​ൽ​ക്കു​പ്പാ​യ​ത്തി​നൊ​പ്പം ഷൂ​സും തൊ​പ്പി​യും മ​ഫ്ല​റും കൈ​യു​റ​ക​ളും വ​രെ ധ​രി​ച്ചാ​ണ് പ​ല​രും പു​റ​ത്തി​റ​ങ്ങു​ക. ത​ണു​പ്പി​നൊ​പ്പം വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

ക​ട്ടി​യു​ള്ള മേ​ൽ​വ​സ്ത്ര​ങ്ങ​ൾ ത​ണു​പ്പി​നെ​തി​രെ ശ​രീ​ര​ത്തി​ന് മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. വ​സ്ത്ര​ത്തി​ന്റെ ഘ​ട​ന, കാ​റ്റി​ന്റെ വേ​ഗം, ഈ​ർ​പ്പം, താ​പ​നി​ല തു​ട​ങ്ങി​യ പാ​രി​സ്ഥി​തി​ക സ​വി​ശേ​ഷ​ത​ക​ൾ വ്യ​ക്തി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ണു​പ്പി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ സൃ​ഷ്ടി​ക്കാം.

ത​ണു​പ്പ് പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ വാ​യു​പ്ര​വേ​ശ​ന​ക്ഷ​മ​ത, വെ​ള്ളം തു​ള​ച്ചു​ക​യ​റു​ന്ന​തി​നു​ള്ള സാ​ധ്യ​ത എ​ന്നി​വ വി​ല​യി​രു​ത്ത​ണം. പ്ര​ത്യേ​ക ത​ല വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് മ​ഞ്ഞി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ന​ല്ല​താ​ണ്.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മി​ക്ക​വ​രി​ലും കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​തും ത​ണു​പ്പു​കാ​ല​ത്താ​ണ്. ത​ണു​പ്പ് ര​ക്ത​ക്കു​ഴ​ലു​ക​ളെ സ​ങ്കോ​ചി​പ്പി​ക്കു​ക​യും ര​ക്ത​സ​മ്മ​ർ​ദം കൂ​ടി ഹൃ​ദ്രോ​ഗ​വും പ​ക്ഷാ​ഘാ​ത​വും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​ക​യും ചെ​യ്യും. ക​ട്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ശ​രീ​രം ചൂ​ടു​ള്ള​താ​ക്കി നി​ല​നി​ർ​ത്തു​ന്ന​ത് ഈ ​സ​മ​യ​ത്തെ ഹൃ​ദ്രോ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ ന​ല്ല​താ​ണ്. ത​ണു​ത്ത വെ​ള്ള​ത്തി​ലെ കു​ളി​യും ഒ​ഴി​വാ​ക്ക​ണം.

Tags:    
News Summary - Winter is Coming: Wear Protective Clothing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.