കുവൈത്ത് സിറ്റി: കുവൈത്തിെൻറ നീതിന്യായ ചരിത്രത്തിൽ ആദ്യമായി വനിതകൾ ന്യായാധിപന്മാരായി ചുമതലയേറ്റു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത54 ന്യായാധിപന്മാരിൽ എട്ടുപേർ വനിതകളാണ്. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം കൂടുതൽ വനിതകളെ നിയമിക്കുമെന്ന് സുപ്രീം ജുഡീഷ്യൽകൗൺസിൽ മേധാവി യൂസുഫ് അൽ മുതവ്വ പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായുള്ള ജോലി ആഗസ്റ്റിൽ ആരംഭിക്കുന്ന വനിതകൾ അടുത്ത വർഷംആദ്യം ആദ്യ വിധി പുറപ്പെടുവിച്ചേക്കും. പ്രോസിക്യൂട്ടർ എന്ന നിലയിൽ വനിതകളുടെ പ്രകടനം തൃപ്തികരമായിരുന്നുവെന്നാണ് വിലയിരുത്തൽ. എല്ലാതരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കേസന്വേഷണത്തിെൻറ ഭാഗമാവാനും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പെങ്കടുക്കാനും ഇവർക്ക് അവസരം ലഭിച്ചിട്ടുണ്ട്.2018ലാണ് കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ വനിതകളെ പബ്ലിക് പ്രോസിക്യൂഷനിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയത്.
മേഖലയിൽ സ്ത്രീകൾക്ക് നല്ല പരിഗണന നൽകുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. രാജ്യത്ത് എല്ലാ മേഖലയിലും സ്ത്രീകൾ നിർണായക സാന്നിധ്യമാണ്. പാർലമെൻറിലും മന്ത്രിസഭയിലും അവർക്ക് പ്രാതിനിധ്യമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളായും വനിതകൾ പ്രവർത്തിക്കുന്നു. കുവൈത്തിെൻറ വികസന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്ത്രീ സമത്വം ലക്ഷം വെച്ച് വിവിധ പദ്ധതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. രാജ്യം മുന്നോട്ട് വെക്കുന്ന 17സുസ്ഥിര വികസന പദ്ധതികളില്‍ അഞ്ച് എണ്ണം സ്ത്രീ സമത്വം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.