കുവൈത്ത് സിറ്റി: സംഘർഷ മേഖലയായ യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമത്തിനിടെ 12 സൗദി സൈനികർ കൊല്ലപ്പെട്ടതിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു.
സൗദി രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് അമീർ തെൻറയും രാജ്യത്തിെൻറയും ദുഃഖം അറിയിച്ചത്. മരിച്ചവരെ രക്തസാക്ഷികളായി പരിഗണിച്ച് സ്വർഗ പ്രവേശം സാധ്യമാവട്ടെയെന്നും കുടുംബത്തിന് ക്ഷമ നൽകട്ടെയെന്നും അമീർ പ്രാർഥിച്ചു. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് എന്നിവരും സൽമാൻ രാജാവിന് അനുശോചന സന്ദേശങ്ങൾ അയച്ചു. സൗദി സേനയുടെ ഹെലികോപ്ടർ വീണുണ്ടായ അപകടത്തിലാണ് 12 പേർ യമനിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.