കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് 'ചെറുപ്പം കവരുന്ന ഹൃദ്രോഗം - കാരണങ്ങളും പ്രതിവിധികളും' തലക്കെട്ടിൽ ഓൺലൈൻ ബോധവത്കരണ പരിപാടി നടത്തി. ഷാർജയിലെ തുംബൈ മെഡിക്കൽ ആൻഡ് ഡെൻറൽ സ്പെഷാലിറ്റി ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷലിസ്റ്റ് ഡോ. മുബാറക് വലിയകത്ത് വിഷയാവതരണം നടത്തി.
ഹൃദയാഘാതങ്ങൾ, മസ്തിഷ്കാഘാതങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ 90 ശതമാനത്തോളം ജീവിതശൈലിയിലൂടെ നിയന്ത്രിക്കാൻ കഴിയുന്നതാണെന്നും ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, പുകവലി ഒഴിവാക്കൽ, മാനസിക സമ്മർദങ്ങൾ ഒഴിവാക്കൽ, നല്ല ഉറക്കം തുടങ്ങിയവക്ക് ഹൃദയാഘാതത്തിൽനിന്ന് ഒരു പരിധിവരെ നമ്മെ തടഞ്ഞുനിർത്താൻ സാധിക്കുമെന്നും അദ്ദേഹം ഉണർത്തി.
ഹൃദയപേശികളെ നേരിട്ട് ബാധിച്ചുകൊണ്ടും ശരീരത്തിെൻറ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയും കോവിഡ് മനുഷ്യഹൃദയങ്ങളെ ബാധിക്കുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ശ്രോതാക്കളുടെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. യൂത്ത് ഇന്ത്യ കുവൈത്ത് സെക്രട്ടറി മുഹമ്മദ് സൽമാൻ അധ്യക്ഷത വഹിച്ചു. കെ.എം. ജവാദ് സ്വാഗതവും ടി. മുക്സിത്ത് നന്ദിയും പറഞ്ഞു. നിയാസ് മുഹമ്മദ് ചോദ്യോത്തര പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.