കുവൈത്ത് സിറ്റി: 13ാമത് യൂത്ത് തിയറ്റർ ഡേ ഫെസ്റ്റിവൽ സമാപിച്ചു. ദസ്മ തിയറ്ററിൽ മാർച്ച് 13ന് യുവജനകാര്യ മന്ത്രി അലി അൽ മൂസയാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് ഒത്തുകൂടാൻ അവസരം ലഭിച്ചശേഷം നടത്തിയ നാടകോത്സവം കാണാൻ നിരവധി പേരാണെത്തിയത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തിയിരുന്നില്ല. മത്സരസ്വഭാവത്തിൽ നടത്തിയ നാടകമേളയിലെ വിജയികൾക്ക് സമാപനദിവസം ഉപഹാരം നൽകി.നാടകോത്സവം വൻ വിജയമായിയെന്നും മികച്ച അവതരണങ്ങൾകൊണ്ട് തിയറ്റർ ഗ്രൂപ്പുകൾ മേളയെ ധന്യമാക്കിയെന്നും ഫെസ്റ്റിവൽ പ്രസിഡൻറ് മുഹമ്മദ് അൽ മസാൽ പറഞ്ഞു. നാടകവുമായി ബന്ധപ്പെട്ട ശിൽപശാലകളും സിമ്പോസിയവും ഇതോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.