കോവിഡ്​: ഒമാനിൽ 18 പേർ കൂടി മരിച്ചു

മസ്​കത്ത്​: കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ കോവിഡ്​ ബാധിച്ച്​ 18 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 780 ആയി. മരണപ്പെട്ടവരിൽ 554 പേർ സ്വദേശികളും 226 പേർ പ്രവാസികളുമാണ്​. 1409 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 89746 ആയി​. 446 പേർക്ക്​ കൂടി രോഗം ഭേദമായി. 83771 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 470 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ കൂടുതൽ പേരും മസ്​കത്ത്​ ഗവർണറേറ്റിലാണ്​ ഉള്ളത്​. 474 പുതിയ രോഗികളാണ്​ ഇവിടെയുള്ളത്​. വിലായത്ത്​ തലത്തിലെ കണക്കുകൾ നോക്കു​േമ്പാൾ സീബിൽ 159 പേർക്ക്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ബോഷർ-103, മസ്​കത്ത്​-96, മത്ര-73, അമിറാത്ത്​-31, ഖുറിയാത്ത്​-12 എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിലെ 233 രോഗികളിൽ 151 പേരും സുഹാറിലാണുള്ളത്​. സുവൈഖിലും ഷിനാസിലും 22 പേർക്ക്​ വീതവും സഹത്തിൽ 20 പേർക്കും രോഗം സ്​ഥിരീകരിച്ചു. മൂന്നാമതുള്ള ദോഫാറിൽ പുതിയ രോഗബാധിതരുടെ എണ്ണം 203 ആണ്​. ഇതിൽ 195 പേരും സലാലയിലാണ്​. തെക്കൻ ബത്തിനയിൽ 119 പുതിയ രോഗികളുണ്ട്​. ഇതിൽ 72 പേരും ബർക്കയിലാണ്​. മുസന്നയിൽ 25 പേർക്കും രോഗം സ്​ഥിരീകരിച്ചു. ദാഖിലിയയിലെ 116 പുതിയ വൈറസ്​ ബാധിതരിൽ 62 പേരും നിസ്​വയിലാണ്​. ബഹ്​ലയിൽ 22 പുതിയ രോഗികളുണ്ട്​. തെക്കൻ ശർഖിയയിലെ 79 പേരിൽ 48 പേരും സൂറിലാണ്​. വടക്കൻ ശർഖിയയിൽ 57 പുതിയ രോഗികളുണ്ട്​. ബുറൈമി-56, ദാഹിറ-50, അൽ വുസ്​ത-21, മുസന്ദം-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT