മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായി മസ്കത്ത് ഫെസ്റ്റിവൽ വരുന്നു. പരിപാടിയുടെ നടത്തിപ്പിനായുള്ള വിവിധ ടെൻഡറുകൾ മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ ക്ഷണിച്ചു.
പരസ്യ സ്ക്രീനുകളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ഖുറം നാച്ചുറൽ പാർക്ക്, നസീം പാർക്ക്, അമീറാത്ത് പാർക്ക് എന്നിവിടങ്ങളിലെ തിയറ്ററുകളുടെ പ്രവർത്തനം, ഇതിന്റെ രൂപകൽപ്പനയും നിർമാണവും എന്നിവയാണ് പ്രധാന ടെൻഡറുകളിൽ ഉൾപ്പെടുന്നത്.
കൂടാതെ, ഡ്രോൺ ഡിസ്പ്ലേ പ്രവർത്തിപ്പിക്കൽ, വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ എന്നിവക്കും ടെൻഡറുകൾ ലഭ്യമാണ്. താൽപര്യമുള്ള കമ്പനികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-ടെൻഡറിങ് വെബ്സൈറ്റ് വഴി ബിഡ് സമർപ്പിക്കണം. ടെൻഡർ ഡോക്യുമെന്റുകൾ വാങ്ങുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 17 ആണ്. ബിഡ് സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ മൂന്ന്.
ചരിത്രവും പാരമ്പര്യവും കലകളും ഭക്ഷണവും ആഘോഷിക്കുന്ന ഒമാനിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നാണ് മസ്കത്ത് ഫെസ്റ്റിവൽ. മേഖലയിലുടനീളമുള്ള സന്ദർശകരെ ഈ പരിപാടി ആകർഷിക്കാറുണ്ട്. അതേസമയം, എന്ന് മുതലാണ് ഫെസ്റ്റിവൽ ആരംഭിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.