ഒമാനിൽ 163 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 163 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83769 ആയി. 198 പേർക്ക്​ കൂടി രോഗം ഭേദമായി. 78386 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 609 ആയി. 42 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 429 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 151 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​​. മസ്​കത്ത്​ ഗവർണറേറ്റിൽ 93 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. മസ്​കത്ത്​-38, ബോഷർ-27, മത്ര-19, സീബ്​- ഏഴ്​, ഖുറിയാത്ത്​, അമിറാത്ത്​ -ഒന്ന്​ വീതം എന്നിങ്ങനെയാണ്​ തലസ്​ഥാന ഗവർണറേറ്റിലെ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 41 രോഗികളിൽ 39 പേരും സുഹാറിലാണ്​. ദാഖിലിയ ഗവർണറേറ്റിൽ നിസ്​വയിൽ 11 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. തെക്കൻ ബാത്തിനയിൽ ഒമ്പതും തെക്കൻ ശർഖിയയിൽ മൂന്നും പുതിയ രോഗികളുണ്ട്​. ബുറൈമി-മൂന്ന്​, മുസന്ദം-രണ്ട്​, ദോഫാർ-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം. വാരാന്ത്യ അവധി കണക്കിലെടുത്ത്​ വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ്​ രോഗികളുടെ എണ്ണത്തെകുറിച്ച പ്രതിദിന അറിയിപ്പ്​ ഉണ്ടായിരിക്കുന്നതല്ല. വാരാന്ത്യങ്ങളിലും പൊതുഅവധി ദിനങ്ങളിലും കോവിഡ്​ രോഗികളുടെ പ്രതിദിന അറിയിപ്പ്​ ഉണ്ടായിരിക്കില്ലെന്ന്​ ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ സെൻറർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT