മസ്കത്ത്: ഒമാനിൽ വാഹനങ്ങളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ 16,67,393 വാഹനങ്ങളാണ് സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്തത്. മുൻവർഷം ഇത് 1,660,803 വാഹനങ്ങളായിരുന്നു. രാജ്യത്തെ ആകെ വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 13,26,587 എണ്ണം വരുമിതെന്നു ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. വാഹനങ്ങളിൽ ഭൂരിഭാഗവും വെള്ള നിറത്തിലാണ്. 42.7 ശതമാനം നിരക്കിൽ 712,73 വാഹനങ്ങളാണ് വെള്ളനിറത്തിലുള്ളത്.
നിറങ്ങളുടെ കാര്യത്തിൽ വാഹനങ്ങളുടെ ഏറ്റവും ഉയർന്ന ശതമാനം വർധന പർപ്പിളിലാണ്. ഈ നിറത്തിലുള്ള വാഹനങ്ങൾ 21.6 ശതമാനം വർധിച്ചു. ചാരനിറത്തിൽ 10.9 ശതമാനമായും ഉയർന്നു.
വാണിജ്യ ലൈസൻസുള്ള വാഹനങ്ങൾ 14.7 ശതമാനമാണ്- 244,486. ആകെയുള്ളതിന്റെ രണ്ട് ശതമാനമാണ് വാടക വാഹനങ്ങൾ. 33,861 വാഹനങ്ങളാണ് ഇതിലുള്ളത്. ടാക്സി വാഹനങ്ങളുടെ എണ്ണം 27,881 ആയി. ഇത് മൊത്തം വാഹനത്തിന്റെ 1.7 ശതമാനം വരും. സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 90.6 ശതമാനവും (15,10,013) മൂന്ന് ടണ്ണിന് താഴെ ഭാരമുള്ളവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.