187 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: 187 പേർക്ക്​ കൂടി ഒമാനിൽ കോവിഡ് 19​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85005 ആയി. 199 പേർക്ക്​ കൂടി രോഗം ഭേദമായി. 79608 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. നാല്​ പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 650 ആയി. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 425 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 153 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവർണറേറ്റിൽ 68 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 27 പേരും സീബ്​ വിലായത്തിലാണ്​. മസ്​കത്ത്​, മത്ര വിലായത്തുകളിലായി പത്ത്​ പേർക്ക്​ വീതവും അമിറാത്ത്​, ബോഷർ എന്നിവിടങ്ങളിലായി എട്ടുപേർക്ക്​ വീതവും ഖുറിയാത്തിൽ അഞ്ചുപേർക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തെക്കൻ ബാത്തിനയിൽ 28 പേർക്കും അൽ വുസ്​തയിൽ 26 പേർക്കും ദാഖിലിയയിൽ 18 പേർക്കും വടക്കൻ ബാത്തിനയിൽ 14 പേർക്കും പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT