മലയാളി വ്യാപാരിയെ കടയില്‍കയറി മര്‍ദിച്ച് പണം കവര്‍ന്നു

മസ്കത്ത്: മലയാളി വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചവശനാക്കി പണം കവര്‍ന്നു. ബര്‍ക്ക സൂക്കിനടുത്ത മുറൈസിയില്‍ നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടനടത്തുന്ന പത്തനാപുരം സ്വദേശി ബിഞ്ജുവാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ മാസം 30ന് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാകിസ്താന്‍ സ്വദേശികളെന്നു കരുതുന്ന മൂന്നുപേരാണ് കടയില്‍കയറി മര്‍ദിച്ച് പണം കവര്‍ന്നതെന്ന് ബിഞ്ജു പറഞ്ഞു. വെള്ളിയാഴ്ച സാധാരണ കടതുറക്കാത്ത ബിഞ്ജു പരിചയക്കാരനായ ബംഗാളിക്ക് സാധനങ്ങള്‍ നല്‍കുന്നതിനാണ് അന്ന് തുറന്നത്. കട തുറക്കാന്‍ വന്നപ്പോഴേ കുറച്ചുമാറി വെള്ള കാര്‍ നിര്‍ത്തിയിട്ടിരുന്നതായി ബിഞ്ജു പറഞ്ഞു. പരിചയക്കാരനും പിന്നാലെ മറ്റൊരാള്‍ക്കും സാധനം നല്‍കിയശേഷം കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിവന്ന് ടൂള്‍ ആവശ്യപ്പെട്ടു. 2.800 റിയാല്‍ വില മതിക്കുന്ന സാധനം നല്‍കിയപ്പോള്‍ 50 റിയാലിന്‍െറ നോട്ടാണ് പാകിസ്താനി നല്‍കിയത്. 50 റിയാല്‍ നോട്ട് നല്‍കി കടക്കാരെ ആശയ ക്കുഴപ്പത്തിലാക്കി പണം തട്ടുന്നതായ വാര്‍ത്തകള്‍ കേട്ടിരുന്ന ബിഞ്ജു ഇയാളോട് കട തുറന്നതേയുള്ളൂവെന്നും ചില്ലറയില്ളെന്നും പറഞ്ഞു. ഇതോടെ ഇയാള്‍ മൂന്ന് റിയാല്‍ നോട്ട് നല്‍കി സാധനം വാങ്ങി കാറില്‍ കൊണ്ടുപോയി വെച്ചശേഷം തിരികെയത്തെി നട്ടും ബോള്‍ട്ടും ആവശ്യപ്പെട്ടു. കടയുടെ പിന്‍വശത്തെ റാക്കിലാണ് നട്ടും ബോള്‍ട്ടും വെച്ചിരുന്നത്. ബിഞ്ജു ഇതെടുക്കാന്‍ പോയപ്പോള്‍ ഇയാള്‍ പിന്നാലെയത്തെി. ഭിത്തിയില്‍ നിഴല്‍ കണ്ട ബിഞ്ജു തിരിയുമ്പോഴേക്കും കഴുത്തിനുപിന്നില്‍ ശക്തമായി അടി വീണു. ഒരു കൈ പിന്നിലേക്ക് ബലമായി പിടിച്ചുവെച്ചശേഷം ബിഞ്ജുവിനെ നിലത്ത് തള്ളിയിട്ട് പിന്നെയും മര്‍ദിച്ചു. ബിഞ്ജുവിന്‍െറ ദേഹത്ത് കയറിയിരുന്നു. സമീപത്തെ മോട്ടോര്‍ എടുത്ത് അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഒന്നും ചെയ്യരുതെന്നും എന്തുവേണമെങ്കിലും എടുത്തുകൊള്ളാന്‍ ബിഞ്ജു കരഞ്ഞുപറഞ്ഞു. ഈ സമയം കാറില്‍നിന്നിറങ്ങിവന്ന മറ്റു രണ്ടുപേര്‍ കൗണ്ടറിലെ മേശയില്‍ ഉണ്ടായിരുന്ന 175 റിയാലും പഴ്സില്‍ ഉണ്ടായിരുന്ന 100 റിയാലും എടുത്തു. ചെമ്പ് കമ്പികളടക്കം കുറച്ച് സാധനങ്ങളും ഇവര്‍ കവറില്‍ വാരിയിട്ട് കൊണ്ടുപോയതായി ഇദ്ദേഹം പറയുന്നു. കടയുടെ കൗണ്ടറിന് ഉയരമുള്ളതിനാല്‍ റോഡിലൂടെ പോകുന്നവര്‍ക്ക് അകത്ത് നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കഴിയില്ല. സംഭവത്തിന്‍െറ ആഘാതത്തില്‍ ഇവര്‍ വന്ന കാറിന്‍െറ നമ്പര്‍ ശ്രദ്ധിക്കാന്‍ ബിഞ്ജുവിന് കഴിഞ്ഞില്ല. കുറച്ചുകഴിഞ്ഞ് വന്ന മലയാളിയുടെ കാറില്‍ സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. നട്ടെല്ലിന്‍െറ ഡിസ്കിന് തകരാറുള്ള ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.