മലയാളിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം

മത്ര: മലയാളിയെ പറഞ്ഞുപറ്റിച്ച് പണം തട്ടാന്‍ ശ്രമം. പഴ്സ് നഷ്ടമായി എന്നുപറഞ്ഞുള്ള പതിവ് തട്ടിപ്പുരീതിയാണ് അരങ്ങേറിയത്. മത്ര കോര്‍ണിഷിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍കോട് ഉപ്പള സ്വദേശി അഷ്റഫിന്‍െറ അടുത്ത് ആഡംബര വാഹനത്തിലത്തെിയ പാകിസ്താന്‍ സ്വദേശികളായ കുടുംബമാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. വാഹനം നിര്‍ത്തി കുശലാന്വേഷണം നടത്തിയ ശേഷം വാഹനത്തിലുള്ള സ്ത്രീയെയും കുട്ടിയെയും കാട്ടി സലാലയില്‍നിന്ന് വരുകയാണെന്നും കൈയിലുള്ള പഴ്സ് നഷ്ടമായെന്നും പറഞ്ഞു. കുട്ടി തീരെ അവശയാണ്, പമ്പില്‍ കയറിപ്പോള്‍ ആണ് പഴ്സ് നഷ്ടപ്പെട്ടതറിയുന്നത്. കൈയില്‍ ഒരു റിയാല്‍പോലുമില്ളെന്നുപറഞ്ഞ ഇവര്‍ 50 റിയാല്‍ എങ്കിലും തന്ന് സഹായിക്കണമെന്ന് ഉര്‍ദുവില്‍ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ സലാലയില്‍ എത്തിയ ഉടന്‍ പണം ബാങ്കിലിട്ട് തരുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. അവശത കലര്‍ന്ന ഇവരുടെ സംസാരത്തില്‍ ദയ തോന്നിയ അഷ്റഫ് എ.ടി.എമ്മില്‍നിന്ന് പണമെടുത്തുതരാം ഇവിടെ നില്‍ക്കൂ എന്നു പറഞ്ഞു. അപ്പോള്‍ പാകിസ്താനി 100 റിയാല്‍ എടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അഷ്റഫിന് സമാനരീതിയിലുള്ള തട്ടിപ്പുകളെ കുറിച്ച് ഓര്‍മവന്നത്. ഉടന്‍ ഫോണെടുത്ത് സുഹൃത്തിനെ വിളിക്കാന്‍ പോയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.