ഐ.​സി.​എ​സ് മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം 27ന്

മ​സ്ക​ത്ത്: ഐ.​സി.​എ​സ് മ​സ്ക​ത്ത് ക​മ്മി​റ്റി​യും അ​ൽ മ​ദ്റ​സ​ത്തു ത​അ് ലീ​മു​ൽ ഖു​ർ​ആ​ൻ സി.​എം സെ​ന്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 27ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ൽ ഖൂ​ദ് ഗ്രി​ൽ ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

മൗ​ലി​ദ് പാ​രാ​യ​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ദ​ഫ് പ്ര​ദ​ർ​ശ​നം, അ​വാ​ർ​ഡ് വി​ത​ര​ണം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, സ​മ്മാ​ന​വി​ത​ര​ണം, ഭ​ക്ഷ​ണ വി​ത​ര​ണം, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. രാ​ത്രി എ​ട്ടി​ന് ന​ജീ​ബ് മൗ​ല​വി മീ​ലാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​യ്യി​ദ് എ.​കെ.​കെ ത​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യും ജാ​ബി​ർ എ​ള​യ​ടം ക​ൺ​വീ​ന​റാ​യും ക​രീം ആ​നാ​ണ്ടി ട്ര​ഷ​റ​റാ​യും വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

അ​യ്യൂ​ബ് പ​ള്ളി​യ​ത്ത്, സി.​വി. അ​ശ്റ​ഫ് , റ​ഫീ​ഖ് മു​സ്‍ലി​യാ​ർ എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ള്ള വ​ഹ​ബി വ​ല്ല​പ്പു​ഴ, യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട്, അ​ബൂ​ബ​ക്ക​ർ തു​ടി​മു​ട്ടി, ശാ​ഫി മ​മ്പാ​ട്, സു​ഹൈ​ൽ കാ​ളി​കാ​വ്, ആ​രി​ഫ് പ​ള്ളി​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICS Meelad Campaign Concluding Conference on 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.