റുസ്താഖ് മലയാളീസ്  ഒന്നാംവാര്‍ഷികം ആഘോഷിച്ചു

മസ്കത്ത്: ഫേസ്ബുക് കൂട്ടായ്മയായ റുസ്താഖ് മലയാളീസിന്‍െറ ഒന്നാം വാര്‍ഷികം റുസ്താഖ് നാദി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. നിഷാദ് മുള്ളത്തിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം ഒമാന്‍െറയും ഇന്ത്യയുടെയും ദേശീയഗാനത്തോടെയാണ് ആരംഭിച്ചത്. ഡോക്ടര്‍ സോമന്‍ ശംഖു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 
റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഡോക്ടര്‍  മാത്യു വര്‍ഗീസ്, ഡോക്ടര്‍ അശോകന്‍, കെ.എം.സി.സി. സെക്രട്ടറി സലിം, രാജേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മഹേഷ് ആര്‍. മുരളി സ്വാഗതം പറഞ്ഞു. കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍ വാര്‍ഷിക അവലോകനം നടത്തുകയും നന്ദി പറയുകയും ചെയ്തു.  പരിപാടിയുടെ ഭാഗമായി റുസ്താഖ്, മുലന്ദ സ്കൂള്‍ വിദ്യാര്‍ഥികളുടെ നൃത്ത കലാപരിപാടികളും നടന്നു. മുലന്ദ സ്കൂള്‍ ടീച്ചര്‍ അമല രാഹുലും സംഘവും സംഘടിപ്പിച്ച കഥാപ്രസംഗം കാണികള്‍ക്ക് വേറിട്ട അനുഭവമായി. 
നൃത്തപരിപാടി അവതരിപ്പിച്ച കുട്ടികളെ പരിശീലിപ്പിച്ച ശ്രീകല മുരളിക്ക് ഡോ. മാത്യു വര്‍ഗീസ് ഷീല്‍ഡ് നല്‍കി. കുട്ടികള്‍ക്ക് റുസ്താഖ് സ്കൂളിലെ മുതിര്‍ന്ന ജീവനക്കാരനായ സത്യന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഷിലിന്‍ പൊയ്യാര അവതാരകനായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.