മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം അടുത്ത വര്‍ഷമാദ്യം പൂര്‍ത്തിയാവും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായാണ് പുരോഗമിക്കുന്നത്. ഒമാന്‍െറ സാംസ്കാരിക പൈതൃകവും ആധുനികതയും കോര്‍ത്തിണക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. വര്‍ഷം തോറും 12 ദശലക്ഷം യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് പുതിയ വിമാനത്താവളത്തില്‍ ഒരുക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിമാനത്താവളത്തിന്‍െറ ശേഷി ഉയര്‍ത്താനാണ് പദ്ധതി. പരമാവധി 48 ദശലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. പുതിയ വിമാനത്താവളത്തില്‍ നിരവധി സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ആഭ്യന്തര സര്‍വിസില്‍ യാത്ര ചെയ്യുന്നവര്‍ക്കുമായി 118 ചെക്ഇന്‍ കൗണ്ടറുകള്‍ ഒരുക്കും. ഇതോടൊപ്പം, 82 എമിഗ്രേഷന്‍ കൗണ്ടറുകളുമുണ്ടാവും. യാത്രക്കാരുടെ പോക്കുവരവിനായി 40 ഗേറ്റുകളുമുണ്ടാവും. യാത്രക്കാരുടെ സൗകര്യത്തിനായി ടെര്‍മിനലില്‍നിന്ന് വിമാനത്തിലത്തൊനും തിരിച്ചിറങ്ങാനുമായി എയര്‍ ബ്രിഡ്ജുകളും നിര്‍മിക്കുന്നുണ്ട്. ഇവയെ രണ്ടായി തിരിക്കും. ഇവയില്‍ ഒന്ന് ബിസിനസ് ക്ളാസുകളില്‍ യാത്രചെയ്യുന്നവര്‍ക്കായിരിക്കും. മറ്റൊന്ന്, ഇക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നവര്‍ക്കുമായിരിക്കും. ബോര്‍ഡിങ്ങും വിമാനത്തില്‍നിന്നിറങ്ങലും വേഗത്തിലാക്കാന്‍ ഇത് സഹായിക്കും.
ബാഗേജുകള്‍ സ്വീകരിക്കാനായി പത്ത് ബെല്‍റ്റുകളാണ് ഒരുങ്ങുന്നത്. ഇതില്‍ എട്ടെണ്ണം അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കും രണ്ടെണ്ണം ആഭ്യന്തര സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ക്കുമായിരിക്കും.
ബാഗേജ് ലഭിക്കാനും ക്ളിയര്‍ ചെയ്യാനും നിലവില്‍ അനുഭവപ്പെടുന്ന തിരക്കും കാലതാമസവും ഒഴിവാക്കാന്‍ ബെല്‍റ്റ് സൗകര്യം ഏറെ സഹായകമാവും. അതിവിശാലമായ ഡ്യൂട്ടീ ഫ്രീ ഷോപ്പും പുതിയ വിമാനത്താവളത്തിലുണ്ടാവും. വിവിധ തരം ഉല്‍പന്നങ്ങള്‍, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, വിവിധ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര ബ്രാന്‍റുകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍ എന്നിവ ഈ മേഖലയിലുണ്ടാവും. വിമാനത്തിലത്തെുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വീകരിക്കാന്‍ പുതിയ ആഗമ മേഖലയുമുണ്ടാവും. ഈ മേഖലയെ റസ്റ്റാറന്‍റുമായും കഫെകളുമായും ചില്ലറ വില്‍പന മേഖലയുമായും ബന്ധിപ്പിച്ചിരിക്കും. വിമാനത്താവളത്തോടനുബന്ധിച്ച് വന്‍ പാര്‍ക്കിങ് ഏരിയും നിര്‍മിക്കുന്നുണ്ട്. അഞ്ചു നിലകളിലായാണ് പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നത്. 68,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കിങ് മേഖലയില്‍ 1,100 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. കൂടാതെ, 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മറ്റൊരും പാര്‍ക്കിങ് ഏരിയയും നിര്‍മിക്കും.
ഇവിടെ 1,200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. വാരാന്ത്യങ്ങളിലും ഉത്സവ സീസണിലും മറ്റും നിലവില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ വന്‍ ഗതാഗതക്കുരുക്കും പാര്‍ക്കിങ് അസൗകര്യവും അനുഭവപ്പെടാറുണ്ട്. പുതിയ വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലവിലെ എല്ലാ യാത്രാപ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. പുതിയ വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ നിരവധി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാനെ മികച്ച വിനോദസഞ്ചാര മേഖലയായി വളര്‍ത്തിയെടുക്കാനും കഴിയുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്. പുതിയ വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഒമാന്‍ അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധിക്കപ്പെടാനും കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.