വാഹനാപകടങ്ങളില്‍ മരിച്ച  വിദേശികളുടെ എണ്ണം വര്‍ധിച്ചു

മസ്കത്ത്: ജൂണ്‍ അവസാനം വരെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 117 വിദേശികള്‍. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 100 വിദേശികളാണ് മരിച്ചത്. 17 ശതമാനത്തിന്‍െറ വര്‍ധനവാണ് അപകടമരണങ്ങളുടെ എണ്ണത്തിലുണ്ടായത്. 
മരിച്ച വിദേശികളില്‍ 101 പേര്‍ പുരുഷന്മാരാണ്. പരിക്കേറ്റ വിദേശികളുടെ എണ്ണമാകട്ടെ 22.2 ശതമാനം കുറഞ്ഞു. 436 ആയിരുന്നത് ഇക്കുറി 339 ആയാണ് കുറഞ്ഞത്. മൊത്തം അപകടങ്ങളുടെ എണ്ണത്തില്‍ 37 ശതമാനത്തിന്‍െറ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 3334 അപകടങ്ങളുണ്ടായ സ്ഥാനത്ത് ഇക്കുറി 2100 അപകടങ്ങളാണുണ്ടായത്. അപകട മരണങ്ങള്‍ 310ല്‍ നിന്ന് 336 ആയപ്പോള്‍ പരിക്കേറ്റവരുടെ എണ്ണം 23.3 ശതമാനം കുറഞ്ഞ് 1410 ആയി ചുരുങ്ങി. 
ജൂണില്‍ 72 മരണങ്ങളും 287 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയില്‍ 54 മരണവും 220 പേര്‍ക്ക് പരിക്കും ഏപ്രിലില്‍ 50 മരണവും 223 പേര്‍ക്ക് പരിക്കുമുണ്ടായി. 
മരിച്ച സ്വദേശികളുടെ എണ്ണം 210ല്‍നിന്ന് 219 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണമാകട്ടെ 1402ല്‍നിന്ന് 1071 ആയി കുറയുകയും ചെയ്തു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.