പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച: ഒരാള്‍ പിടിയില്‍

മസ്കത്ത്: പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ സ്വദേശിയെ പൊലീസ് പിടികൂടി. അഞ്ചു സ്ഥലങ്ങളിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചത്തെി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ കാര്‍ഡുകളുമാണ് ഇയാള്‍ കവര്‍ന്നത്. വിവരമറിഞ്ഞ് ആര്‍.ഒ.പി നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. കുറ്റകൃത്യം നടത്തി അരമണിക്കൂറിനകം ഇയാള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ഇബ്രിയില്‍ മരിജുവാനയുമായി അറബ് വംശജനെ പിടികൂടിയതായും പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.