ഇ​ന്ത്യ​ന്‍ സ്കൂള്‍ ബോ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ർദേ​ശ​ക പ​ത്രി​ക വി​ത​ര​ണം നാ​ളെ മു​ത​ൽ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ തെ​ര​​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക ഫോം ​വി​ത​ര​ണം ഞാ​യ​റാ​ഴ്ച​മു​ത​ൽ ആ​രം​ഭി​ക്കും. 21 മു​ത​ല്‍ പ​ത്രി​ക സ്വീ​ക​രി​ച്ചു തു​ട​ങ്ങും. ഡി​സം​ബ​ര്‍ ഏ​ഴ് ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ പ​ത്രി​ക സ്വീ​ക​രി​ക്കും. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള പ്ര​വ​ര്‍ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്.

ഡി​സം​ബ​ര്‍ 14ന് ​നാ​മ​നി​ര്‍ദേ​ശ പ​ട്ടി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​വും. ഡി​സം​ബ​ര്‍ 26ന് ​ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം.

സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ഡി​സം​ബ​ര്‍ 27ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജ​നു​വ​രി 11ന് ​മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ന്നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. കാ​ല​ത്ത് എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം എ​ട്ട് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്‌​കൂ​ള്‍ പ​രി​സ​ര​ത്തോ പു​റ​ത്തോ ഒ​രു വി​ധ​ത്തി​ലു​ള്ള വോ​ട്ട് പി​ടു​ത്ത​വും അ​നു​വ​ദി​ക്കി​ല്ല. തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ല​വി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ര​ക്ഷി​താ​ക്ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും അ​റി​യു​ന്ന​തി​ന് www.indianschoolsbodelection.org എ​ന്ന വെ​ബ്‌​സൈ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.പാ​ര​ന്റ് ഐ​ഡി​യു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ടു​ചെ​യ്യാ​നു​ള്ള യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മാ​വ​ലി​യി​ലു​ണ്ട്.

വോ​ട്ട​ര്‍ പ​ട്ടി​ക ഈ ​മാ​സം 16ന് ​മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ന്റെ നോ​ട്ടീ​സ് ബോ​ര്‍ഡി​ല്‍ പ​തി​ക്കും. വോ​ട്ട​വ​കാ​ശം ല​ഭി​ക്കാ​ത്ത​വ​ര്‍ക്കോ പ​രാ​തി​യു​ള്ള​വ​ര്‍ക്കോ ബോ​ര്‍ഡ് അ​തി​കൃ​ത​രെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. സ്കു​ൾ ബോ​ർ​ഡി​ലേ​ക്ക് അ​ഞ്ച് അം​ഗ​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. മൊ​ത്തം 11 അം​ഗ​ങ്ങ​ളാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലു​ണ്ടാ​വു​ക.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശ​മു​ണ്ടാ​വു​ക. ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദീ​ക​ബീ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര എ​ന്നി​വ​ക്ക് ര​ണ്ട് പ്ര​തി​നി​ധി​ക​ൾ വീ​ത​മു​ണ്ടാ​വും.​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന് സാ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​​ക്കാ​മെ​ങ്കി​ലും എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തി​ൽ​നി​ന്നും വി​ട്ട് നി​ൽ​ക്ക​ണം.

എ​ന്നാ​ൽ വാ​ഗ്ദാ​ന​ങ്ങ​ളും മ​റ്റും ന​ൽ​കി വോ​ട്ടു​ക​ൾ​പി​ടി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ ലം​ഘ​ന​മാ​യി​രി​ക്കും. തി​ക​ച്ചും സ​മാ​ധാ​ന​പ​ര​വും സൗ​ഹൃ​ദ പ​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ന​ട​ത്തു​ന്ന​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ അ​ധിക്ഷേ​പി​ക്കു​ന്ന​തും നി​ന്ദി​ക്കു​ന്ന​തും നി​യ​മ വി​രു​ദ്ധ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍, അം​ഗ​ങ്ങ​ളാ​യ കെ.​എം. ഷ​ക്കീ​ല്‍, ദി​വേ​ഷ് ലു​മ്പാ, മൈ​തി​ലി ആ​ന​ന്ദ്, താ​പ​ന്‍ വി​സ്, മ​റി​യം ചെ​റി​യാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.  

Tags:    
News Summary - Indian School Board Election- Distribution of nomination papers from saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.