ഒമാനി ഹജ്ജ് മിഷന്‍ മക്കയിലത്തെി

മസ്കത്ത്: ശൈഖ് നാസര്‍ ബിന്‍ യൂസുഫ് അല്‍ അസ്രിയുടെ നേതൃത്വത്തിലുള്ള ഒമാനി ഹജ്ജ് മിഷന്‍ സംഘം മക്കയിലത്തെി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. 
യാത്രയയപ്പ് ചടങ്ങില്‍ അസി. ഗ്രാന്‍റ് മുഫ്തി ഡോ. കഹ്ലാന്‍ ബിന്‍ നബ്ഹാന്‍ അല്‍ ഖാറൂസി, ഒൗഖാഫ് മതകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ സംഘം മക്കയിലേക്ക് യാത്ര തിരിച്ചു. ഇഫ്ത, മതബോധനം, അഡ്മിനിസ്ട്രേറ്റിവ്, ധനകാര്യം, ഹജ്ജ് ഓപറേറ്റര്‍മാരുടെ നിയന്ത്രണം, മെഡിക്കല്‍ പ്രതിനിധി സംഘം, ആര്‍.ഒ.പി, മാധ്യമ, സ്കൗട്ട് പ്രതിനിധി സംഘങ്ങള്‍ എന്നിവ അടങ്ങിയതാണ് ഒമാനി ഹജ്ജ് മിഷന്‍. 
ഒമാനില്‍നിന്ന് സ്വദേശികളും വിദേശികളുമായി 11,200 പേരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി യാത്ര തിരിച്ചിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.